ആദ്യത്തെ കുട്ടുമോൻ ആണായിരിക്കണം

ആദ്യത്തെ കുട്ടുമോൻ ആണായിരിക്കണം
ആരെയും കൂസ്സാതിരിക്കണം
അവൻ അച്ഛനെപ്പോലെ ഇളിക്കണം

അങ്ങനെ വേണ്ട

ആദ്യത്തെ കുട്ടുമോൾ പെണ്ണായിരിക്കണം
ആയിരം നാവുള്ളോളാകണം
മുഖം അമ്മയെപ്പോലെ വളിക്കണം

മരമോന്ത ആകാതിരിക്കണം എന്റെ മോൻ
മാരുതി മാറിൽ പറക്കണം

കളിയാക്കല്ലേ ഞാൻ നിന്റെ അച്ചായനല്ലിയോടീ

ലക്ഷങ്ങൾകൊണ്ട് കളിക്കണം എന്റെ മോൾ 
ലവ് മേക്കിംഗ് ഹോബിയായ് മാറ്റണം

അയ്യേ ഈ മനുഷ്യനൊരു നാണോമില്ലേ

ആദ്യത്തെ കുട്ടുമോൻ ആണായിരിക്കണം
ആരെയും കൂസ്സാതിരിക്കണം
അവൻ അച്ഛനെപ്പോലെ ഇളിക്കണം

ആദ്യത്തെ കുട്ടുമോൾ പെണ്ണായിരിക്കണം
ആയിരം നാവുള്ളോളാകണം
മുഖം അമ്മയെപ്പോലെ വളിക്കണം

പഞ്ചാരക്കുട്ടനായ് എന്നോമൽ വാഴണം
ഡിസ്കോയും റാപ്പും പഠിക്കണം

അത് വേണോ?

ബുള്ളറ്റു പ്രൂഫിടും ഒരു മുഖ്യമന്ത്രിയായ്
ജയലളിതേപ്പോലെ ഭരിക്കണം

കോടികൾ കാറ്റിൽ പറത്തുവാൻ ഞങ്ങളുടെ
ആദ്യത്തെ കുട്ടുമോൻ ആണായിരിക്കണം
ആരെയും കൂസ്സാതിരിക്കണം
അവൻ അച്ഛനെപ്പോലെ ഇളിക്കണം

ഒരുകോടി സ്വപ്നങ്ങൾ കാണുന്ന ഞങ്ങളുടെ
ആദ്യത്തെ കുട്ടുമോൾ പെണ്ണായിരിക്കണം
ആയിരം നാവുള്ളോളാകണം
മുഖം അമ്മയെപ്പോലെ വളിക്കണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadyathe Kuttumon

Additional Info

Year: 
1998

അനുബന്ധവർത്തമാനം

പാരഡിയായ ഗാനം

1962ൽ പുറത്തിരങ്ങിയ ഭാഗ്യജാതകം എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്കരൻ എഴുതി എം എസ് ബാബുരാജ് സംഗീതം നൽകി യേശുദാസും പി ലീലയും പാടി ഏറെ പ്രശസ്തമായ "ആദ്യത്തെ കണ്മണി ആണായിരിക്കണം" എന്ന ഗാനത്തിന്റെ ഈണത്തിൽ രചിക്കപ്പെട്ട ഗാനം
ചേർത്തതു്: Achinthya