ചിത്രപ്പൊന്നൂഞ്ഞാലിൽ
ചിത്രപ്പൊന്നൂഞ്ഞാലിൽ ചില്ലാട്ടമാടുന്ന
ചിത്തിരപ്പൂത്തുമ്പി പെണ്ണേ
ചെമ്മാനമുറ്റത്തെ പൂവല്ലിക്കൂട്ടിലേ-
ക്കെന്നോട് കൂടെ നീ പോരൂ
ചന്ദനമേഘങ്ങൾ ചാമരം വീശുന്ന
ചൈത്രനിശീഥ നിലാവിൽ
ചന്ദ്രകാന്തക്കല്ലു പൂക്കും ചിരിയുമായ്
നിന്നോട് കൂടെ ഞാൻ പോരാം
ചന്ദ്രമദത്തിൻ ചന്ദ്രമൊഴികിടും ലീലാതിലകവുമായി
ഇന്ദീവരാക്ഷീ നീയെന്റെ മോഹങ്ങൾ
പുൽകി വിടർത്തീടുകില്ലേ
രാജഹംസത്തിൻ തൂവലുതീർക്കും
രാജമല്ലീമരച്ചോട്ടിൽ
രാവിന്റെ നീല പൂത്തഴപ്പായയിൽ
കെട്ടിപ്പുണർന്നു മയങ്ങാം
താമരപ്പൂമിഴിപ്പെണ്ണേ..ആ..
താഴംപൂമേട്ടിലെ പൂകൊണ്ടു മൂടിയിടാം
പയ്യെ വരൂ കൂടെത്തരൂ
ചിത്രപ്പൊന്നൂഞ്ഞാലിൽ ചില്ലാട്ടമാടുന്ന
ചിത്തിരപ്പൂത്തുമ്പി പെണ്ണേ
ചെമ്മാനമുറ്റത്തെ പൂവല്ലിക്കൂട്ടിലേ-
ക്കെന്നോട് കൂടെ നീ പോരൂ
സ്വർണ്ണക്കസവിന്റെ പൊന്നാടയിൽ
മെയ്യാകെമൂടി നീ നിൽക്കുമ്പോൾ
വർണ്ണക്കിനാവിന്റെ ചിത്രാഭയിൽ
ഉള്ളാകെ പൂത്തുലയുമ്പോൾ
ഈറനിൽ മുങ്ങിയൊരെന്റെ പൂമേനിയിൽ
കൈനഖചിത്രങ്ങൾ തീർക്കൂ
ഈ മണിവീണതൻ തന്ത്രിയിൽ രാഗ
മന്ത്രസ്വരങ്ങളുണർത്തൂ
താരിളം തേന്മൊഴിക്കണ്ണേ..ആ..
ആയിരം പൂവമ്പ് കൊണ്ട് പൊതിഞ്ഞീടാം
പയ്യെ വരൂ കൂടെത്തരൂ
ചിത്രപ്പൊന്നൂഞ്ഞാലിൽ ചില്ലാട്ടമാടുന്ന
ചിത്തിരപ്പൂത്തുമ്പി പെണ്ണേ
ചെമ്മാനമുറ്റത്തെ പൂവല്ലിക്കൂട്ടിലേ-
ക്കെന്നോട് കൂടെ നീ പോരൂ
ചന്ദനമേഘങ്ങൾ ചാമരം വീശുന്ന
ചൈത്രനിശീഥ നിലാവിൽ
ചന്ദ്രകാന്തക്കല്ലു പൂക്കും ചിരിയുമായ്
നിന്നോട് കൂടെ ഞാൻ പോരാം