രാഗമഴയിൽ ഇളം തൂവൽ കുടിലിൽ

രാഗമഴയിൽ ഇളം തൂവൽ കുടിലിൽ
രാസലതയായ് മദലാസ്യവതിയായ്
തേൻമുളം കൂമ്പിലെ തൂമധു ചൂടി ഞാൻ
ഇളമഞ്ഞിൽ ഈറനിൽ മുങ്ങിയ ശൃംഗാര
കലകൾ പൂത്തിടും എൻ മോഹ ചന്ദനം
ദേവമേനിയിൽ നീ ചാർത്തുകില്ലയോ
പൂകൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ)

ഇന്ദ്രിയങ്ങൾക്കുള്ളിലെ ഇന്ദ്രജാലപ്പൂവിലെ
ചന്ദ്രരാഗമേറ്റി നീ നിദ്രതോറും പൂക്കവേ
നിലവുകളിൽ എൻ കരളിതളിൽ
ചിറകുഴിയും പൊൻകിളിയായ് പറക്കുവാൻ
പൂത്തു നില്പൂ ഞാൻ എൻ മോഹചന്ദനം
ദേവമേനിയിൽ നീ ചാർത്തുകില്ലയോ
പൂകൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ) 

താരനീലരാവിലെ താരുപൂക്കും കാട്ടിലെ
സൗരഭങ്ങൾകൊണ്ടു നീ സ്വർഗലോകം തീർക്കവേ
ഹൃദയമലർ പൊൻവനികകളിൽ
വളയണിയും പെൺകുളിരായ് പറക്കുവാൻ
പൂത്തു നില്പൂ ഞാൻ എൻ മോഹചന്ദനം
ദേവമേനിയിൽ നീ ചാർത്തുകില്ലയോ
പൂകൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ) 
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagamazhayil

Additional Info

Year: 
1998

അനുബന്ധവർത്തമാനം