താരകം പോലെ

താരകം പോലെ മിഴി മാറണം താനേ ഇനി
മാനസം പൂവായ് ഇതളണിയണം
കരിമുകിൽ മാഞ്ഞു തിരി തെളിയേണം 
നീയാകും ആകാശം നിലവൊഴുകണം

അഴൽക്കാടാകുമേതോ കാലം നിഴൽപോലെന്നുമേ
ഉടൽ ചേരുന്നുവെന്നോ താനേ അകം നീറുന്നുവോ
കെടാതെ കാറ്റു തൊടാതെ നിൻ്റെ നാളം മിന്നലേ
പ്രഭാതം വന്നു തലോടും കുഞ്ഞു പൂവായ് മാറണെ
വിലോലം വാടി വീഴാതെ എന്നുമൊരു ചിരി വിരിയണമകമേ

മനം നെയ്തീടുമൊരോ മോഹം നിറം മങ്ങില്ലിനി
തളിർ ചില്ലിൻ്റെ താലം പോലെ ഉടഞ്ഞീടല്ലെ നീ
വിചാരം വന്നു പൊതിഞ്ഞീടുന്ന നേരം നീറിയോ
കനൽച്ചൂടേറ്റൊരിളം പ്രാവായി നീയെൻ ജീവനേ
കിനാവിൻ നൂറു ദളങ്ങൾ പെയ്തു പകലിരവിനിയിവനരികെ

താരകം പോലെ മിഴി മാറണം താനേ ഇനി
മാനസം പൂവായ് ഇതളണിയണം
കരിമുകിൽ മാഞ്ഞു തിരി തെളിയേണം 
നീയാകും ആകാശം നിലവൊഴുകണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Thaarakam Pole