ഒരു കാറ്റു പാതയിൽ

ഒരു കാറ്റുപാതയിൽ ഇതളായി മാറിയോ
ഇലകൾ പൊഴിഞ്ഞൊരീ ചുരമേറി യാത്രയായ്
നിമിഷം ഓരോന്നിലും അറിയുന്നുവോ
അറിയാദൂരങ്ങളെ തിരയുന്നുവോ

ആകാശം പോലേ തെളിയും മിഴി
ആവോളം കാണും ഉയിരിൻ വഴി
ഒഴുകുകയായ്

ആദ്യമാദ്യം ചിരി പടരും കൗതുകങ്ങൾ
പതിയെ നറുവെയിലുപോല് തൂവിടും
അറിയാത്തൊരാ തോന്നലായ്
പടരും അകമേ
അതിലിതാ സ്വയമലിയവേ
അലകൾ ഞൊറിയും നദിയായ് മനമൊഴുകും

ഒരു കാറ്റു പാതയിൽ ഇതളായി മാറിയോ
ഇലകൾ പൊഴിഞ്ഞൊരീ ചുരമേറി യാത്രയായോ

ആ .... ആ ...

നൂലുനെയ്തു ചെറിയ ചില നോക്കിലൂടെ
മൊഴി പലതും മിണ്ടുവാൻ വെമ്പിയോ
അരുതെന്നതും ചൊല്ലിയോ
പതറാതറിയേ ഇരുവരും യാത്ര തുടരവേ
മൗനസംഗീതം കേൾപ്പൂ പുലർമഴയായ്

ഒരു കാറ്റുപാതയിൽ ഇതളായി മാറിയോ
ഇലകൾ പൊഴിഞ്ഞൊരീ ചുരമേറി യാത്രയായ്
നിമിഷം ഓരോന്നിലും അറിയുന്നുവോ
അറിയാദൂരങ്ങളെ തിരയുന്നുവോ

ആകാശം പോലേ തെളിയും മിഴി
ആവോളം കാണും ഉയിരിൻ വഴി
ഒഴുകുകയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Kattu Pathayil