ശ്യാമമോഹിനീ

ആ...ആ..ആ...ആ‍ാ
ശ്യാമ മോഹിനീ പ്രേമയാമിനി
ഋതുമതിപൂവിൻ സിരകളിലൂറും
മധുകണം നീ തരുമോ
ദേവഗായകാ ജീവനായകാ
മധുമാസരാവിൻ കുളിരല ചൂടാൻ
എന്നെയും കൊണ്ടു പോകൂ
ശ്യാമമോഹിനീ ആ..ആ...ആ...

കണ്ണാ കരളിലൊരു മോഹം
മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ
രാധേ ഈ ഗന്ധർവയാമം
മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോത്സവം
അനുരാഗ മന്ത്രം ആയി
അണയൂ നീ  ദേവാ
ദശപുഷ്പം ചൂടി വരുമോ
രതിസാഗരം നീ തരുമോ രാധേ....
ധിരനനനന  ധിരനാന ധിരനാ
ദേവഗായകാ ജീവനായകാ..

മൃദുലേ മദനശരം ഏൽക്കും
മണിമാറിൽ അമരുന്ന മോഹങ്ങൾ എനിക്കേകുമോ
പ്രിയനേ പ്രണയമഴ പെയ്തു
പ്രമദവന പുളിനങ്ങൾ നിറയുന്ന പ്രേമോത്സവം
ശൃംഗാര ചന്ദ്രികയല്ലേ സുര സുന്ദരി അല്ലേ നീ
പ്രാണന്റെ പ്രിയതമൻ അല്ലേ
എൻ മന്മഥൻ അല്ലേ നീ ദേവാ
ആ..ആ..ആ..ആ..

ശ്യാമ മോഹിനീ ആ...ആ...പ്രേമയാമിനി ആ..ആ..
ഋതുമതിപൂവിൻ സിരകളിലൂറും
മധുകണം നീ തരുമോ
ദേവഗായകാ ഓ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Syaamamohinee

Additional Info

അനുബന്ധവർത്തമാനം