സ്വയംവരതിരുന്നാൾ

 

സ്വയംവരത്തിരുനാൾ രാത്രി
ഇന്നു സ്വർഗ്ഗം തുറക്കുന്ന രാത്രി...
മംഗളം വിളയും ശൃംഗാരരാത്രിയിൽ
മണവാളനെന്താണു സമ്മാനം(2)
(സ്വയംവരത്തിരുനാൾ രാത്രി ..)

അരയന്നപ്പിടയുടെ നാണമോടെ
അരഞ്ഞാണം കിലുങ്ങുന്ന നടയോടെ.
അരികത്തൊഴുകി വരും യൗവ്വനമേ
നിന്നെ മിഴികളാൽ ഞാൻ കോരിക്കുടിക്കട്ടെ
നിന്റെ അധരസിന്ദൂരം ഞാനണിയട്ടെ
(സ്വയംവരത്തിരുനാൾ രാത്രി ..)

പഞ്ചേന്ദ്രിയങ്ങളിലനുഭൂതികളുടെ
പനിനീരും പരിമളവും നിറയുമ്പോൾ
നിന്നിലെ നീയിന്നെന്നിലെ എന്നിലൊരു
മുന്തിരിവള്ളിയായ് പടർന്നു കേറൂ(2)
ഒരു പുതിയവികാരത്തെ പുണർന്നുറങ്ങൂ
(സ്വയംവരത്തിരുനാൾ രാത്രി ..)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swayamvara thirunnal

Additional Info

അനുബന്ധവർത്തമാനം