കൃഷ്ണാ മുകുന്ദാ

കൃഷ്ണാ മുകുന്ദാ മുരാരേ ജയ
കൃഷ്ണാ മുകുന്ദാ മുരാരേ
കുഴിവെട്ടിമൂടിയൊരെന്റെ രഹസ്യമെന്നെ
കുഴിയിലാക്കതെ നീ കാത്തിടെണേ

വിടവിനിടക്കു സ്വന്തവാല്‍ വീണുചതയുന്ന
വാനരനായ് ഞാന്‍ പിടയുമ്പോള്‍
കംസനെപ്പോലെന്നെ ഇഞ്ചിഞ്ചായ് കൊല്ലുന്ന
മരുമോനില്‍ നിന്നെന്നെ രക്ഷിക്കണേ ഈ
അസുരവിത്തില്‍ നിന്നെന്നെ രക്ഷിക്കണേ

കാളിയനെന്നൊരു രാജവെമ്പാലയുടെ
ആളും വിഷപ്പല്ലൂരിയോനേ
ശത്രുക്കളോടുപോലും ഇങ്ങനെനിയൊരു
ചിത്രവധം ഇനി ചെയ്യരുതേ

നുണപറഞ്ഞീ വീടു കൊള്ളയടിച്ചു നമ്മള്‍
കൈകൊണ്ടു വീടിന്നു വെള്ളയടിച്ചു
സ്വയം എന്‍ ചിതക്കു ഞാന്‍ തന്നെ തിരികള്‍ വെച്ചു
പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെ
ഇപ്പോള്‍ ദൈവം കൂടെക്കൂടെ ആഹാ


ജന്മമെനിക്കിനിയുണ്ടെങ്കില്‍ നീയെന്നെ
അമ്മായിയപ്പനായ് സൃഷ്ടിക്കല്ലേ
അല്ലെങ്കില്‍ മുതലാളിക്കിങ്ങനെയിനിയൊരു
മരുമകനെ നീ നല്‍കരുതേ ആഹാ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Krishna Mukunda

Additional Info

അനുബന്ധവർത്തമാനം