കണ്ണനാമുണ്ണീ കണ്ണിലുണ്ണി

 

കണ്ണനാമുണ്ണി കണ്ണിലുണ്ണി
കണ്ണുകള്‍ക്കാരോമല്‍ പൊന്നുണ്ണി
അമ്പാടിക്കുട്ടനെപ്പോല്‍ നിനക്കും
അമ്മമാര്‍ രണ്ടല്ലോ താലോലിക്കാന്‍
(കണ്ണനാമുണ്ണി...)

മഞ്ഞക്കുറിമുണ്ടു ചുറ്റിയീ മുറ്റത്തു
മണ്ണു വാരിക്കളിച്ചു നീ നടക്കുമ്പോള്‍
അരിമുല്ല വിരിയും നിന്‍ പുഞ്ചിരിയില്‍
അമ്മയ്ക്കൊരു ജന്മ സാഫല്യം
(കണ്ണനാമുണ്ണി...)

പുത്തരിച്ചോറൂട്ടി മെത്ത വിരിച്ചു പിന്നെ
മുത്തശ്ശിക്കഥ പറഞ്ഞുറക്കുമ്പോള്‍
പൂത്തൊരായിരം പൊന്നിൻ കിനാവുകള്‍
പൂത്തിരി കൊളുത്തുമീയമ്മയ്ക്കുള്ളില്‍
(കണ്ണനാമുണ്ണീ...)

താളംതെറ്റിയ ജീവിതവീണതന്‍
തന്ത്രികള്‍ മുറുക്കാന്‍ വളരേണം
ഉള്ളിലൊതുക്കുമീ അമ്മയുടെ കണ്ണീര്‍
തുള്ളികള്‍ നാളേ നീ തുടയ്ക്കേണം
(കണ്ണനാമുണ്ണീ .....)

ആരിരാരോ.....
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannanamunni kannilunni

Additional Info

അനുബന്ധവർത്തമാനം