സ്വാമിയയ്യപ്പാ ശരണമയ്യപ്പാ
സ്വാമിയയ്യപ്പാ ശരണമയ്യപ്പാ
ഇരുമുടിയും പേറിവരുന്നരികിലയ്യപ്പാ
ആ മല പൊന്മല, ആനകേറാമല
ആയിരംജ്യോതികൾ പൂത്തിറങ്ങും മല
വില്ലാളിവീരാ നിൻ മലകേറും നേരം
ശരണം നീയേ, സ്വാമീ ശരണം നീയേ
ശരണം നീയേ, സ്വാമീ ശരണം നീയേ
പന്തളത്തരചന്നു പൊന്മകനായോനേ
പാണ്ടിമലയാളം വാഴുന്നോരയ്യനേ
അമ്പെയ്തും കല്ലിട്ടും കുന്നേറിയെത്തുമ്പോൾ
കഷ്ടങ്ങളെല്ലാം നീ തീർത്തീടേണേ, സ്വാമീ
ഇഷ്ടങ്ങളെല്ലാം നീ നൽകീടേണേ
[ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ]
പൊന്നമ്പലമേട്ടിൽ ദീപമായ് പൂക്കേണം
വിണ്ണിൽ നീ ഉത്രനക്ഷത്രമാകേണം
കണ്ണീരൊഴുക്കീടും കലികാല ജന്മത്തിൽ
കൃഷ്ണപ്പരുന്തായ് നീ കാത്തീടണം, ആത്മ
നഷ്ടങ്ങൾ പാടേ ഒഴിച്ചിടേണം
[ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
swamiyayyappa sharanamayyappa
Additional Info
ഗാനശാഖ: