മണിമാലധരിപ്പവനേ

മണിമാലധരിപ്പവനേ മധുസൂദന നന്ദനനേ

പുലിമേൽ വൻ പുലിമേലേറി

തൃക്കയ്യിൽ വില്ലും പേറി

മോക്ഷപ്പാലുകറന്നുദരത്തിൻ രോഗം മാറ്റൂ, മോഹം-

കീറിമുറിക്കും ജീവാത്മാവിൻ ശാപം നീക്കൂ, ഇഹപര-

ശാപം നീക്കൂ



മദമേറ്റിവിടാടിയുറഞ്ഞലറുന്നൂ

കാമക്രോധങ്ങൾ

മനസുകളെത്തമ്മിലകറ്റും

വൈരാഗ്യത്തിൻ ബീജങ്ങൾ

തുണയേകുക നിർഗ്ഗുണ സദ്ഗുണ

സത്യ സനാതന ധർമ്മപതേ

ഇതിൽനിന്നൊരുമോചനമടിയനു

നല്കില്ലേ നീ വിശ്വപതേ



പൊളിചൊല്ലും നാവുകളേറി-

പ്പിണമാകുന്നൂ ജന്മങ്ങൾ

ചുംബിച്ചുതിരം നുണയും തരമാ-

യകലുന്നൂ ബന്ധങ്ങൾ

ഗതിയേകുക ഗംഗാധരതനയാ

ഗണനായകസോദരനേ

തവ കഴലിണപൂകും മലരായ്-

തീരാൻ വരമരുളീടണമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manimaaladharippavane

അനുബന്ധവർത്തമാനം