മാതംഗാനനനേ

മാതംഗാനനനേ, ശിവ

മയാ സംഭവനേ

തുമ്പിയാലടിയന്റെ തുമ്പങ്ങളകറ്റീടും

തമ്പുരാനേ തൊഴുന്നേൻ ശ്രീ

പമ്പാഗണപതിയെ



പവിഴം പൊഴിയും പൂമിഴിയൊന്നുഴിഞ്ഞു

അഴലാലുഴലുന്നോരകതാരുണർന്നു

അനവദ്യമഭിരാമം അവിടുത്തെ അപദാനം

ആശ്രിതവൽസലാ തുണയേകണേ

കലിയുഗവാസാ കനിവെന്നും നീയേകണേ

[ഗം ഗണപതയേ നമോ നമോ

ലംബോദരവര നമോ നമഃ

ശങ്കരനന്ദന പാർവ്വതി നന്ദന

സുന്ദരകോമള തേ നമഃ]



മലരവിലടകാളിപ്പഴവും കരിമ്പും

തിരുമലരടിവച്ചിട്ടടിയങ്ങളേത്തം

വാൽസല്യമൊഴുകും നിൻ തിരുസന്നിധാനത്തിൽ

വലംവച്ചു, മലകേറാൻ വഴികാട്ടണേ

പ്രവൽസ്വരൂപാ വരമേകി കാത്തീടണേ

[ഗം ഗണപതയേ നമോ നമോ

ലംബോദരവര നമോ നമഃ

ശങ്കരനന്ദന പാർവ്വതി നന്ദന

സുന്ദരകോമള തേ നമഃ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Mathangananane

അനുബന്ധവർത്തമാനം