സുന്ദരി എന്നുടെ
ലലലല ലാല, ലലലല ലാല, രുരു രുരു രൂരു രുരു രുരൂ..
സുന്ദരി എന്നുടെ കരിമിഴി കണ്ടോ
അടിമുടി തുടിയ്ക്കുന്ന പൂവുടൽ കണ്ടോ
മധുകിനിയുന്ന മൊഴികളുമായി അരികിൽ വരൂ നീ സുൽത്താനേ..
മധുരിയ്ക്കും മോഹങ്ങൾ വിരിയട്ടെ ഒന്നായി
വിരഹിയ്ക്കു നീ എന്റെ ലഹരിയി നന്നായി
അരുവികൾ അഴകിയ അരിമുല്ലക്കാവിൽ...
( സുന്ദരി എന്നുടെ.. )
ഒരു കുളിരോളം ഒഴുകിവരുന്നു താഴംപൂക്കൾ ചൂറ്റും കാറ്റിൽ
മമപതിയായി രതിപതിയായി ചാരേ ദേവ നീയും പോരൂ..
നീയെന്റെ ജീവനിലമൃതേകൂ..
നീയെന്റെ ചെഞ്ചുണ്ടിൽ തേൻ തൂകൂ..
ശ്യാമള ശീതള ഈ മലർ വനിയിൽ
( സുന്ദരി എന്നുടെ.. )
ഒരു സുമശയ്യയൊരിക്കിയിരിപ്പൂ
വാനിൽ താരം പൂക്കും രാവിൽ
നിൻ കനിയായി നിൻ സുഖമായി
ആടിപ്പാടി ഞാനും പോരാം..
ഏകാന്ത ജീവിതമൊഴിവാക്കാം
ശോകാന്ത നാളേറെ മതിയാക്കാം..(2)
ശ്രുതിലയ താള വിലാസിനി ഞാനോ..
സുന്ദരി എന്നുടെ കരിമിഴി കണ്ടോ
അടിമുടി തുടിയ്ക്കുന്ന പൂവുടൽ കണ്ടോ
മധുകിനിയുന്ന മൊഴികളുമായി അരികിൽ വരൂ നീ സുൽത്താനേ..(2)
മധുരിയ്ക്കും മോഹങ്ങൾ വിരിയട്ടെ ഒന്നായി
വിരഹിയ്ക്കു നീ എന്റെ ലഹരിയി നന്നായി
അരുവികൾ അഴകിയ അരിമുല്ലക്കാവിൽ...
( സുന്ദരി എന്നുടെ..)