എന്റെ മുന്നിൽ പൂക്കാലം
എന്റെ മുന്നിൽ പൂക്കാലം മധുമഴ തുകാൻ വന്നല്ലോ
പ്രേമഗീതം നിറയുന്നു മാനസമാകെ ഇന്നെന്നും
കരളിൽ നിറയും പ്രണയരസത്തിൻ മധുരിമ നുകരാൻ നീ വാ നീ..വാ
സുരഭില വനിയിലിനി എന്നെന്നും
പ്രേമ സ്വരൂപൻ വന്നല്ലോ
എന്റെ മുന്നിൽ പൂക്കാലം മധുമഴ തൂകാൻ വന്നല്ലോ..
കായാമ്പൂ ചൂടുന്ന പുഴയോരം കടന്ന്
തേന്മാവ് വളരുന്ന മഞജിമ വിരിയും താഴ്വരയും
നീയെന്ന സൗന്ദര്യം കൊതി തീരെ കാണാൻ
സ്വർലോക ഗാനം ഞാൻ പാടിവരുന്നു നിൻ മുന്നിൽ
മമ ഗായകാ...
ഒരു ലോകം നവ ലോകം കണികാണുവാൻ
ഒരു സ്വപ്ന ചിറകേറി വരികില്ലെ നീ..
എന്റെ മുന്നിൽ പൂക്കാലം മധുമഴ തൂകാൻ വന്നല്ലോ
സിന്ദൂരപൂ നുള്ളി പൂന്തെന്നെൽ പോയി
ഒളിതൂകിയാവിണ്ണിൽ അമ്പിളി പുഞ്ചിരി തൂകുമ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരു കൂടുകൂട്ടി
ഒരുമിച്ചു പാടാനായ് നാദ മനോഹരി വന്നല്ലോ
മമ നായികേ....
നീ പാടും സംഗീതം എന്നും പാടാൻ..
പൂ ചൂടി നിന്മുന്നിൽ നിൽക്കുന്നു ഞാൻ
എന്റെ മുന്നിൽ പൂക്കാലം മധുമഴ തുകാൻ വന്നല്ലോ
പ്രേമഗീതം നിറയുന്നു മാനസമാകെ ഇന്നെന്നും
കരളിൽ നിറയും പ്രണയരസത്തിൻ മധുരിമ നുകരാൻ നീ വാ നീ..വാ
സുരഭില വനിയിലിനി എന്നെന്നും
പ്രേമ സ്വരൂപൻ വന്നല്ലോ, പ്രേമ സ്വരൂപൻ വന്നല്ലോ