സൂര്യനാളം പൊൻവിളക്കായ് - D
സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാൻ തിമൃതകതോം
തകതിമൃതോം (സൂര്യനാളം..)
അരയന്നച്ചുണ്ടൻ വള്ളം തുഴയാൻ വായോ
അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങൾ
പരിവാരം മറ തീർക്കും പടിമേലുണ്ടേ
മുടി മേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി
പായാരം കൊഞ്ചി പഴമ്പാട്ടും മൂളി
ഇടിവാളും തോൽക്കും മിഴി രണ്ടും വീശി
കൊമ്പില്ലാക്കൊമ്പൻ പോലൊരു പെണ്ണാളല്ലോ
അവൾ തിന്തതിമൃതകൃതോം (സൂര്യനാളം..)
ആറാട്ടും പൂരോം വേലേം കാണാൻ വായോ
ചെന്നല്ലൂർക്കോലോം വാഴും ചെറുവാൽക്കിളിയേ
പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും
പഞ്ചാരിക്കൂറിൽ നെഞ്ചിൽ പടരാൻ വായോ
തുളുനാട്ടില്‍പ്പായും പടയോട്ടം കാണാം
ഉറുമിത്തുമ്പേൽക്കും സീൽക്കാരം കേൾക്കാം
തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം
തകതിന്തതിമൃതകൃതോം (സൂര്യനാളം..)
--------------------------------------------------------------------------------