പൂത്തിടമ്പേ

പൂത്തിടമ്പേ മനസ്സിൻ തൊട്ടിലാട്ടി ഞാൻ
താരാട്ടിടാം വഴിയും വാത്സല്യമായ്
രാക്കടമ്പിൽ പകലിൻ തൂവൽ മാഞ്ഞാലും
ഞാനില്ലയോ നിഴലായ് നെഞ്ചേൽക്കുവാൻ
(പൂത്തിടമ്പേ)  
നിൻ നാവിൽ നാമാക്ഷരം
നീളും യാത്രയിൽ പൊൻദീപാങ്കുരം
കാണാക്കൂട്ടിലെ കണ്ണീർജാലകം
ഞാനല്ലയോ ഇനിയും നെഞ്ചേൽക്കുവാൻ
(പൂത്തിടമ്പേ)  

നിൻ കാതിൽ പുണ്യാമൃതം
നിന്നുൾക്കണ്ണിലെ പൊൻതാരാഗണം
ഞാൻ നിൻ പാട്ടിലെ തീരാസാധകം
നിൻ കൈകളാൽ ഒടുവിൽ തീർത്ഥോദകം 
(പൂത്തിടമ്പേ)  

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poothidambe