നാടോടിത്താളം കൊട്ടി

നാടോടിത്താളം കൊട്ടി നന്തുണിപ്പാട്ടും കെട്ടി
നാടായ നാടും ചുറ്റി നഗരം പലതും ചുറ്റി
തുളുനാടൻ കഥ പാടാൻ
പഴംപാണൻ ഞാൻ വരവായീ
ഓ ... (നാടോടിത്താളം)

ആദിത്യൻ താണുദിക്കും കുന്നത്തെ കാവു കണ്ടേ
അങ്കച്ചോടോർത്തു നിൽക്കും പുത്തൂരം നാടുകണ്ടേ
കച്ച മുറുക്കി... ചുരിക വിളക്കി
പതിനെട്ടടവും പാറിപ്പയറ്റാൻ
വായ്ത്താരിമൂളി നിന്ന കളരി കണ്ടു ഞാൻ  (നാടോടി)

കാലത്തിൻ കൈക്കണക്കും പഞ്ചാംഗത്താളും മാറി
തച്ചോളിപ്പെരുമയെല്ലാം പാഴായ പല്ലവിയായ്
നാടു മുടിഞ്ഞേ ... നഗരം മുടിഞ്ഞേ
കള്ളം ചതിയും കുന്നുകുമിഞ്ഞേ
എങ്ങാണൊരങ്കവീരൻ നാടു കാക്കുവാൻ  (നാടോടി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadodi thalam kotti