സോമരസം പകരും

 ആ...ആ...ആ...
സോമരസം പകരും ലഹരി ഇതു
കാമദേവൻ മയങ്ങാത്ത രജനി (സോമരസം..)

ഉന്മാദമുണർത്തുമീ സ്വർണ്ണസോപാനവും
പൊൻമേനിയഴകും നിനക്കല്ലേ
നാഗപൗർണ്ണമിയില്‍ മദിരോൽസവമല്ലേ

സോമരസം പകരും ലഹരി ഇതു
കാമദേവൻ മയങ്ങാത്ത രജനി

ആ....ആ...ആ....
താരമ്പു കൊള്ളുമെൻ താരുണ്യം
തുടിക്കും പാരവശ്യം നീ അറിയില്ലേ
ഈ പാരവശ്യം നീ അറിയില്ലേ...ആ...ആ....(താരമ്പു......)
ഹൃദയത്തിൽ കുളിരോ അധരത്തിൽ മധുവോ
ഈ മാറിൽ എനിക്കെന്നും മയങ്ങാൻ മോഹംമോഹം...
എനിക്കെന്നും മയങ്ങാൻ മോഹം...

സോമരസം പകരും ലഹരി ഇതു
കാമദേവൻ മയങ്ങാത്ത രജനി

ആ....ആ...ആ....
മാദകയൗവ്വനം ദാഹിച്ചു വിടരുമ്പോൾ
മാനസപ്രിയനേ മൗനമെന്തേ
എൻ മാനസപ്രിയനേ മൗനമെന്തേ
തളിർമേനി തഴുകി പുളകത്തിൽ മുഴുകി
ഈ രാവിൽ ഇണചേർന്നു പുണരാൻ
ദാഹംദാഹം... എനിക്കൊന്നു പുണരാൻ ദാഹം...

(സോമരസം......)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Somarasam pakarum

Additional Info

അനുബന്ധവർത്തമാനം