ആയില്യം കാവിലെ തിരുനാഗമ്മേ
ആയില്യം കാവിലെ തിരുനാഗമ്മേ
ഹായ് ആയിരം കളം വാഴും മണിനാഗമ്മേ
മുക്കുടം പാലും മുന്നാഴി തെരളിയും
നെയ്ത്തിരിയും വെച്ച് നീർ വണങ്ങാം
അമ്മേ ആലംബമെല്ലാം നീയമ്മേ
അമ്മേ ആതംഗമെല്ലാം തീർക്കമ്മേ
ആലംബമെല്ലാം നീയമ്മേ
അമ്മേ ആതംഗമെല്ലാം തീർക്കമ്മേ
(ആയില്യം...)
ഇലഞ്ഞിപ്പൂന്തറയിലു പിള്ളോക്കിടാത്തികൾ
പുലരിപ്പൂം വെള്ളിയുദിക്കും നേരങ്ങളിൽ (2)
ഇടം വെച്ച് വലം വെച്ച് മുടിയാടും
മുറ്റത്തൊരൊരില്ലത്തെ കന്നിക്ക് നാഗദോഷം
അമ്മേ പൊന്നൊത്ത കന്നിക്ക് ശാപദോഷം
അമ്മേ പൊരുളു കൊണ്ടലിയാത്ത ശാപദോഷം
അമ്മേ പൊരുളു കൊണ്ടലിയാത്ത ശാപദോഷം
(ആയില്യം....)
വേളി കഴിഞ്ഞേ ആണ്ടു കഴിഞ്ഞിട്ടും നാഗരമ്മ കനിഞ്ഞില്ല (2)
ആറ്റുനോറ്റിട്ടും ഇല്ലത്തെ ഈറ്റില്ലം ആൺ തരിയൊന്നിനെ കണ്ടില്ല
പുള്ളോനരിമഞ്ഞൾ കളമൊന്നെഴുതി
പുള്ളോത്തിയും വന്ന് വരമൊഴിയുണർത്തി
വീണയും കുടവും വായ്ത്താരിയും കേട്ട്
പാലാഴി നാഗവും പള്ളിയുണർന്നേ
മുക്കണ്ണനുണർന്നേ മുടിനാഗമുണർന്നേ
തൃക്കണ്ണിൽ എരിയും തീനാഗമുണർന്നേ
പടകാളിമുറ്റത്തെ കരിനാഗമുണർന്നേ
മണ്ണാറശാലയിൽ പൊൻ നാഗമുണർന്നേ
പിഴ തീർന്നേ..
പിഴ തീർന്നേ കളമാടും കരിനാഗമേ
ആടിവാ ആടിവാ മണിനാഗമ്മേ
ആയില്യം കാവിലെ തിരുനാഗമ്മേ
ആടിവാ ആടിവാ മണിനാഗമ്മേ
ആയില്യം കാവിലെ തിരുനാഗമ്മേ...
ആടിവാ ആടിവാ മണിനാഗമ്മേ
ആയില്യം കാവിലെ തിരുനാഗമ്മേ