മാന്മിഴിയാൽ മനം കവർന്നൂ
Music:
Lyricist:
Singer:
Raaga:
Film/album:
മാന്മിഴിയാൽ മനം കവർന്നൂ തിരു-
മധുരമുള്ളിൽ പകർന്നു തന്നൂ (മാന്മിഴിയാൽ)
ദേവതയായ് നീ തേരിൽ വന്നൂ
ആത്മാവിലാദ്യമായ് കുളിരണിഞ്ഞൂ (മാന്മിഴിയാൽ)
നിന്നരികെ പറന്നുവരാൻ നിർവൃതിയിൽ അലിഞ്ഞുചേരാൻ]
നിന്നരികെ പറന്നുവരാൻ നിർവൃതിയിൽ അലിഞ്ഞുചേരാൻ
മനം തുടിച്ചൂ ചിറകടിച്ചൂ
ആ മണിത്തേരിൽ എനിക്കിട്മുണ്ടോ
ആരോമൽ നിന്നരികിലിടമുണ്ടോ (മാന്മിഴിയാൽ)
പൊന്നിതളാൽ പൂവിരിച്ചു മന്മഥനീ വഴിയൊരുക്കീ
പൊന്നിതളാൽ പൂവിരിച്ചു മന്മഥനീ വഴിയൊരുക്കീ
നിൻ നിഴലായ് ഞാനലിഞ്ഞു
മംഗളയാത്രയിതേതുവരെ മാദകനിമിഷങ്ങളേതു വരെ (മാന്മിഴിയാൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanmizhiyaal Manam Kavarnnu
Additional Info
Year:
1982
ഗാനശാഖ: