ശ്രാവണ സങ്കല്‌പ
ശ്രാവണ സങ്കല്‌പ തീരങ്ങളില്‍ ശാരിക പാടിയ നേരം

ഓര്‍മ്മകളില്‍ തെളിയുകയായി പൊന്നോമനതന്‍ രൂപം

മൂവന്തി കാവിന്റെ സിന്ദൂരച്ചെപ്പുമായ്
മേഘ മരാളങ്ങള്‍ അണയുമ്പോള്‍
മൂവന്തി കാവിന്റെ സിന്ദൂരച്ചെപ്പുമായ്
മേഘ മരാളങ്ങള്‍ അണയുമ്പോള്‍
ഉത്രാടം പണ്ടെപ്പോല്‍ ദൂതുപറഞ്ഞതും
കാറ്റിന്റെ കൈകളാല്‍ മുല്ലയിറുത്തതും
നിന്നെ വധുവായ് അണിയിച്ചതും
ഇന്നലെ സന്ധ്യയിലായിരുന്നു
ശ്രാവണ സങ്കല്‌പ തീരങ്ങളില്‍ ശാരിക പാടിയ നേരം
ഇന്നെന്റെ വീണയില്‍ പിന്നെയും
മോഹനം നിന്നെ തേടി ഉണരുമ്പോള്‍
ഇന്നെന്റെ വീണയില്‍ പിന്നെയും
മോഹനം നിന്നെ തേടി ഉണരുമ്പോള്‍
ഓണ വിഭാതം തിരുമിഴിയെഴുതി
അംഗോപാംഗം പനിനീര്‍ പൂശി
അണിമലരേ നീ വിരിയുന്നൂ വീണ്ടും
പ്രാണന്‍ കുസുമിതമാവുന്നു