മഞ്ഞക്കിളിക്കുഞ്ഞേ
ഏലേലോ ഓ ഓ ഏലേലോ ഓ ഓ
ഏലലേലേ ലേലെ ലോ ഏലേലോ
മഞ്ഞക്കിളിക്കുഞ്ഞേ നീ കുളിച്ചു തോര്‍ത്തി
കുന്നലനാടിന്റെ പൊന്‍മുളംകാട്ടിലെ ചെല്ലക്കൂട്ടില്‍ വാ
കുന്നിമണിക്കണ്ണിലുണ്ടോ കുങ്കുമക്കനവുകള്‍
കിന്നരിച്ചിറകിലുണ്ടോ പുന്നാരത്തൂവലുകള്‍
മഞ്ഞക്കിളിക്കുഞ്ഞേ നീ കുളിച്ചു തോര്‍ത്തി
കോളാമ്പി പൂവിറുത്തു മാല കോര്‍ക്കാം
കോവിലകത്തമ്പാടിയെ മാടിവിളിക്കാം
കോളാമ്പി പൂവിറുത്തു മാല കോര്‍ക്കാം
കോവിലകത്തമ്പാടിയെ മാടിവിളിക്കാം
ചെങ്കദളി വാഴത്തേനില്‍ വയമ്പരച്ച് നിന്റെ
ചെഞ്ചൊടിച്ചുണ്ടില്‍ തേയ്ക്കാം
അക്കുത്തിക്കുത്താന കളിക്കാം
കല്ലേക്കുത്തുകരിങ്കല്ലാടാം വാ
മഞ്ഞക്കിളിക്കുഞ്ഞേ നീ കുളിച്ചു തോര്‍ത്തി
നാവേറു നാളറിഞ്ഞ് പാടാന്‍ പോകാം
വാകമണി പൊന്നാടകൾ ചൂടി നടക്കാം
നാവേറു നാളറിഞ്ഞ് പാടാന്‍ പോകാം
വാകമണി പൊന്നാടകൾ ചൂടി നടക്കാം
പൊന്നലപ്പൂന്തോണിപ്പാട്ടില്‍ തുഴഞ്ഞുപോയി
നല്ല പൂഞ്ചോലക്കൂട്ടില്‍ കൂടാം
തെക്കേടത്തെ മാവിന്‍ ചോട്ടില്‍
ചക്കേം കഞ്ഞീം വെച്ചു വിളമ്പാന്‍ വാ
മഞ്ഞക്കിളിക്കുഞ്ഞേ നീ കുളിച്ചു തോര്‍ത്തി
കുന്നലനാടിന്റെ പൊന്‍മുളംകാട്ടിലെ ചെല്ലക്കൂട്ടില്‍ വാ
കുന്നിമണിക്കണ്ണിലുണ്ടോ കുങ്കുമക്കനവുകള്‍
കിന്നരിച്ചിറകിലുണ്ടോ പുന്നാരത്തൂവലുകള്‍
മഞ്ഞക്കിളിക്കുഞ്ഞേ നീ കുളിച്ചു തോര്‍ത്തി