അത്തം പത്തിനു
അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ
ഓണം വന്നല്ലോ തിരുവോണം വന്നല്ലോ...
(കോറസ്: അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ
ഓണം വന്നല്ലോ തിരുവോണം വന്നല്ലോ...
പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി
സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...)
മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ?
(കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..)
മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ?
(കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..)
താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ?
(കോറസ്:താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ?
ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...)
(അത്തം പത്തിനു പൊന്നോണം...)
(കോറസ്: പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി
സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...)
ആമോദചിത്തരായ് മാവേലിമന്നന് സൽക്കാരം നൽകേണ്ടേ
(കോറസ്: സൽക്കാരം നൽകേണ്ടേ..)
ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ?
(കോറസ്: ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ?
ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...)
(അത്തം പത്തിനു പൊന്നോണം...)