പൈങ്കിരാലി പയ്യേ
ഓ ഓ ഓ തനതി തൈതാരോ
പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ നിന്റെ
ചന്ദിരാ നിന്‍ പാടം കൊയ്തല്ലോ
പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ നിന്റെ
ചന്ദിരാ നിന്‍ പാടം കൊയ്തല്ലോ
പുഞ്ചച്ചിറ നീന്തിക്കേറി ചന്തത്തിലോരാമ്പിറന്നോന്‍
ചങ്കുകൂത്ത് പുഞ്ചിരിച്ച് ചേറ്റുവരമ്പേല്‍
തെക്കുവടക്ക് നടക്കണ കണ്ടോടീ
പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ നിന്റെ
ചന്ദിരാ നിന്‍ പാടം കൊയ്തല്ലോ
തെയ്യകം തെയ്യകം തെയ്യകം തിന്താരോ
തെയ്യകം തെയ്യകം തെയ്യകം തിന്താരോ
കറ്റ കറ്റ കതിര്‍കറ്റ മുറിച്ചേ പനംതത്ത
മുറ്റത്തിട്ട് മെതിക്കുമ്പം വന്നാട്ടേ
കറ്റ കറ്റ കതിര്‍കറ്റ മുറിച്ചേ പനംതത്ത
മുറ്റത്തിട്ട് മെതിക്കുമ്പം വന്നാട്ടേ
കതിരെട് പതിരെട് മെതി മെതി മുത്തമ്മേ
പാലരി പവനരി കൊറി കൊറി തത്തമ്മേ
ഉച്ചവെയിലൂര്‍ന്നിറങ്ങും നാട്ടുമാവിന്‍ ചോട്ടില്
പച്ചവെള്ളകുമ്പിള്‍ മുത്തിയ കൊയ്ത്തുകാരി പെണ്ണേ
നിന്റെ പുന്നാര ചുണ്ണാമ്പു ചെല്ലം മടിയിലോ കുടിലിലോ
പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ നിന്റെ
ചന്ദിരാ നിന്‍ പാടം കൊയ്തല്ലോ
ചെല്ലക്കുടം നിറനിറയെ കതിരോ പതിരോ
അല്ലിക്കുടം നിറനിറയെ കുളിരും കനവും
ചെല്ലക്കുടം നിറനിറയെ കതിരോ പതിരോ
അല്ലിക്കുടം നിറനിറയെ കുളിരും കനവും
തമ്പ്രാന്റെ തരവഴികള്‍ നടവഴിയേ ഹോയ്
എമ്പ്രാന്റെ കുറുമൊഴികള്‍ വയലരികേ ഹൊയ്
കടമിഴിയിലൊരരിവാള്‍ ചുണ്ട്
നിന്റെ കിളിമൊഴിയിലൊരിലമുളം തണ്ട്
പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ നിന്റെ
ചന്ദിരാ നിന്‍ പാടം കൊയ്തല്ലോ
പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ നിന്റെ
ചന്ദിരാ നിന്‍ പാടം കൊയ്തല്ലോ
പുഞ്ചച്ചിറ നീന്തിക്കേറി ചന്തത്തിലോരാമ്പിറന്നോന്‍
ചങ്കുകൂത്ത് പുഞ്ചിരിച്ച് ചേറ്റുവരമ്പേല്‍
തെക്കുവടക്ക് നടക്കണ കണ്ടോടീ
പൈങ്കിരാലി പയ്യേ മെയ്യാന്‍ വാ നിന്റെ
ചന്ദിരാ നിന്‍ പാടം കൊയ്തല്ലോ