കുറുമിഴി കുറിഞ്ചി

കുറുമിഴി കുറിഞ്ചി പൂത്തേ വയനാട്ടില്‍
കുറുങ്കുഴലൂതി വന്നേ കുറുമാട്ടി
തനതിന്തത്തിന്തിനം പാടീ മുളങ്കാട്
അരമണിക്കിങ്ങിണി ചാര്‍ത്തീ മലങ്കാളി
ഉടയമ്പ്രാനെഴുന്നള്ളും വഴികളില്‍
ഉടയാത്ത ചൊപ്പനങ്ങടെ ചിപ്പിവള
കുറുമിഴി കുറിഞ്ചി പൂത്തേ വയനാട്ടില്‍
കുറുങ്കുഴലൂതി വന്നേ കുറുമാട്ടി

മാനത്തെ മാമരത്തില് തേന്‍‌കൂട്
മാണിക്യം മാരനിന്നലെ കൊണ്ടുവന്നേ
മാനത്തെ മാമരത്തില് തേന്‍‌കൂട്
മാണിക്യം മാരനിന്നലെ കൊണ്ടുവന്നേ
താഴത്തെ കാട്ടുകടമ്പിന്‍ ചോട്ടില്
പൂവല്ലിപ്പാ വിരിക്കും മേട്ടില്
കാടറിയാതെ കൂടറിയാതെ
കാട്ടുതേന്‍ നുകര്‍ന്നേ ഞങ്ങള് കാട്ടുതേന്‍ നുകര്‍ന്നേ
കുറുമിഴി കുറിഞ്ചി പൂത്തേ വയനാട്ടില്‍

കുറുങ്കുഴലൂതി വന്നേ കുറുമാട്ടി

മൂവന്തിപ്പൂവനത്തില് പോണോരേ
മാലയ്ക്കും മാരിവില്ലിനും നാണമാണേ
മൂവന്തിപ്പൂവനത്തില് പോണോരേ
മാലയ്ക്കും മാരിവില്ലിനും നാണമാണേ
കോടക്കാറ്റോടി നടക്കും കുന്നില്
ഓടപ്പൂ ചൂടി നടക്കും മഞ്ഞില്
കണ്ണറിയാതെ കാതറിയാതെ
ആറ്റുനോറ്റിരുന്നേ ഞങ്ങള് കാത്തുകാത്തിരുന്നേ

കുറുമിഴി കുറിഞ്ചി പൂത്തേ വയനാട്ടില്‍
കുറുങ്കുഴലൂതി വന്നേ കുറുമാട്ടി
തനതിന്തത്തിന്തിനം പാടീ മുളങ്കാട്
അരമണിക്കിങ്ങിണി ചാര്‍ത്തീ മലങ്കാളി
ഉടയമ്പ്രാനെഴുന്നള്ളും വഴികളില്‍
ഉടയാത്ത ചൊപ്പനങ്ങടെ ചിപ്പിവള
കുറുമിഴി കുറിഞ്ചി പൂത്തേ വയനാട്ടില്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kurumozhi Kurinchi