ശിവമല്ലിപ്പൂവേ
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോളും കാറ്റേ ഇനിയെന്തെ മൗനം
കണിമാവിൻ കൊമ്പിൻ മേലെ ....
കണിമാവിൻ കൊമ്പിൻ മേലെ
കുടയോളം തിങ്കൾ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മഥൻ പാടും നേരമായ്
(ശിവമല്ലി...)
നന നന നന നന ..
സ്വപ്നമെൻ മിഴികളിൽ തിരഞൊറിഞ്ഞു
സ്വർഗ്ഗമോ ശയ്യയിൽ വീണുറങ്ങി ..
ഹോ..വീണുറങ്ങി
പാർവ്വതി മുല്ലകൾ പൂചൊരിഞ്ഞൂ
പ്രാണനിൽ പാർവണം പെയ്തലിഞ്ഞൂ
പെയ്തലിഞ്ഞു ..
പാലാഴിക്കരയിൽ ഞാൻ ദേവരാഗം കേട്ടു
കാളിന്ദി നദിയിൽ ഞാൻ
രാധയായ് നീരാടി
എൻ ദേവന്നെന്തിനിനിയും
പരിഭവം ചൊല്ലു നീ
(ശിവമല്ലി)
നാനനാനാ ..നാനാനനാ
നാന നാ നാനാനാ
മംഗലം പാലയിൽ കുയിലുറങ്ങീ
മല്ലികാബാണനെൻ മെയ്‌പുണർന്നു
ഹോ ..മെയ്‌പുണർന്നു .
ചാമരം വീശിയെൻ കൈകുഴഞ്ഞു
ചന്ദനം തളികയിൽ വീണുറഞ്ഞു
ഹോ ...വീണുറഞ്ഞു
പൂവാലിപ്പെണ്ണേ മധുപനെന്തേ നൊമ്പരം
കാർകൂന്തൽ ചീകും കാറ്റുചോല തോഴി
എൻ നാഥൻ എന്തിനിയും
മനമിതിൽ പരിഭവം
(ശിവമല്ലി)