പഞ്ചമിതിങ്കൾ

പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു 
അഞ്ജന കണ്ണാളേ........ 
പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു 
അഞ്ജന കണ്ണാളേ........ 
അക്ഷപ്പൂവിൽ തേൻകുടം വാർന്നു 
സുന്ദരിപ്പെണ്ണാളേ ..
മഴവില്ലിന്റെ വർണ്ണങ്ങൾ 
അനുരാഗത്തിൻ ചായങ്ങൾ 
അഴകേഴും നിന്നിൽ കണ്ണും വെച്ചു 
പൊന്നേ പുന്നാരേ....
പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു 
അഞ്ജന കണ്ണാളേ........
അക്ഷപ്പൂവിൽ തേൻകുടം വാർന്നു 
സുന്ദരിപ്പെണ്ണാളേ ..

നാനാനാനാ നന നാനന്നന്നാ...
നാനാ നനാ  ..

കൊട്ടാരക്കെട്ടിലെ അന്തപ്പുരത്തിലെ 
മോഹം അതിമോഹം 
ഓമൽക്കിനാവിന്റെ മോതിരം ചാർത്തിയ 
മോദം പ്രിയമോദം 
നിന്നോളമിന്നോളം അണയുന്നിതാ
നിൻ രാഗ ശ്രീരാഗമണിയുന്നിതാ
മഴവില്ലിന്റെ വർണ്ണങ്ങൾ 
അനുരാഗത്തിൻ ചായങ്ങൾ 
അഴകേഴും നിന്നിൽ കണ്ണും വെച്ചു 
പൊന്നേ പുന്നാരേ...

പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു 
അഞ്ജന കണ്ണാളേ........ 
അക്ഷപ്പൂവിൽ തേൻകുടം വാർന്നു 
സുന്ദരിപ്പെണ്ണാളേ ..
മഴവില്ലിന്റെ വർണ്ണങ്ങൾ 
അനുരാഗത്തിൻ ചായങ്ങൾ 
അഴകേഴും നിന്നിൽ കണ്ണും വെച്ചു 
പൊന്നേ പുന്നാരേ....
പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു 
അഞ്ജന കണ്ണാളേ........
അക്ഷപ്പൂവിൽ തേൻകുടം വാർന്നു 
സുന്ദരിപ്പെണ്ണാളേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchamithinkal