കടൽ കാറ്റിൻ നെഞ്ചിൽ (F)

കടൽ കാറ്റിന് നെഞ്ചിൽ 
കടലായ് വളർന്ന സ്നേഹമുറങ്ങി 
കനലായെരിഞ്ഞ സന്ധ്യ മയങ്ങീ 
മുകിൽ കാട്ടിൽ നിന്നും 
മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞു 
മിഴിനീരണിഞ്ഞ രാത്രി തളർന്നു 
തിരയിളകുന്നു.. നുരചിതറുന്നു 
ഇരുളിൻ തീരങ്ങളിൽ ...
(കടൽ ..)

പരിഭവ ചന്ദ്രൻ പാതിമറഞ്ഞു 
പാടാൻ മറന്നു കുയിലിണകൾ 
താരുകൾ വാടി തളിരുകൾ ഇടറി 
രജനീ ഗന്ധികൾ വിടരാതായി 
നിലാപൂപ്പന്തലോ... കനൽ കൂടാരമായി 
തമ്മിൽ മിണ്ടാതെ പോകുന്നു രാപ്പാടികൾ 
അങ്ങകലെ..ഓ ..അങ്ങകലെ.. 
വിതുമ്പുന്നു മൂകാർദ്രതാരം ..
ഇനിയൊന്നു ചേരുമാവണിയെന്നോ  
(കടൽ ..) 

ആളൊഴിയുന്നു അരങ്ങൊഴിയുന്നു 
നിഴൽ നാടകമോ മായുന്നു 
ഹരിതവനങ്ങൾ ഹൃദയതടങ്ങൾ 
വേനൽച്ചൂടിൽ വേകുന്നു  
വരൂ വാസന്തമേ.. വരൂ വൈശാഖമേ .
നിങ്ങളില്ലാതെ ഈ ഭൂമി മൺകൂനയായ് 
ഇങ്ങിതിലെ ...ഓ ..ഇങ്ങിതിലെ.. 
വരൂ ശ്യാമസാഫല്യ ഗംഗേ..
ഇത് സാമ ഗാന സാന്ത്വനയാമം  
(കടൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadal kaattin nenjil

Additional Info

Year: 
1999

അനുബന്ധവർത്തമാനം