ശിവം ശിവദ ഗണനായക
Music:
Lyricist:
Singer:
Raaga:
Film/album:
ശിവം ശിവദ ഗണനായക വരമുണരും
അനഘ മന്ത്രം
ശിവം അമല ഹിമ ഗംഗയിലലയിളകും
സുകൃത വാക്യം
ഉമയും ഹരനും പ്രകൃതീ ലയമായ്
നടമാടും താളം
യാഗ-ഹവന-ധൂമ- ശൈല-നീലിമയിൽ
വ്രതഭരിത ഹൃദയങ്ങളിൽ ...
ശിവം ശിവദ.....
പർവതനാഥൻ ശിവസവിധെ
പാർവതി അരുളിയ വചനവുമായ് (2)
തനയനാറുമുഖൻ ജ്ഞാനപ്പഴം തേടി
അഖില ലോകമിതിലലയുമ്പോൾ (2)
ഗജമുഖൻ ശിവനെ വലതുവച്ചളവിലെങ്ങോ
അശരീരിയുണ്ടായ പോൽ
ശിവം ശിവദ.....
സാഗരമേഴും ഗിരിനിരയും
ശാസ്ത്രപുരാണം ജ്യോതിഷവും ആ ആ (2)
താണ്ടിവന്നു തിരുപഴനിയാണ്ടിയവൻ
പരമശിവസവിധമണയുമ്പോൾ (2)
അഖിലജീവകലയവിടെയെന്നറിയുമറിവായ്
അശരീരിയുണ്ടായിപോൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
shivam shivada gananayaka
Additional Info
Year:
1993
ഗാനശാഖ: