നീലാഞ്ജന പൂവിൻ

നീലാഞ്ജന പൂവിൻ താരട്ടൂഞ്ഞാലിൽ 
തേവാരം നൽകുമീ തങ്കകൈനീട്ടം 
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ 
ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ 

യമുനയിൽ കുഴലൂതണം 
നീലപ്പീലിയിളകുമാറാടണം 
എന്നുമീ തറവാട്ടിലെ 
നാലകങ്ങൾ നീളെ നീ ഓടണം 
നിൻ ജാതകർമ്മവും ശ്രുതിവേദമന്ത്രവും (2) 
തെളിയവേ പൈതൃകം ധന്യമായ് മാറണം 
നീലാഞ്ജന പൂവിന് താരട്ടൂഞ്ഞാലിൽ ....

സംക്രമം നീയാവണം 
സങ്കല്പങ്ങൾ നൈവേദ്യമായ് നിറയണം 
ഗോകുലം വിളയാടണം 
ഗായത്രിയിൽ ജന്മപുണ്യമണിയണം
അറിയാതെയെങ്കിലും ഒരു പാപ കർമ്മവും 
അരുതു നിൻ പൈതൃകം ധന്യമായ് തീരണം 
നീലാഞ്ജന പൂവിന് താരട്ടൂഞ്ഞാലിൽ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
neelanjana poovin

Additional Info

Year: 
1993

അനുബന്ധവർത്തമാനം