വാൽക്കണ്ണെഴുതിയ മകരനിലാവിൻ (F)
വാൽക്കണ്ണെഴുതിയ മകരനിലാവിൻ
മാമ്പൂ മണമൊഴുകീ
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസി കതിരാടി
വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2)
മംഗല പാലയിൽ
ഗന്ധർവനണയുകയായ്
താരാമാഞ്ചരിലിളകും
ആനന്ദ ഭൈരവിയിൽ
താനവർണ്ണം പാടുകയായ്
രാഗമധുവന ഗായികാ
എന്റെ തപോവന ഭൂമിയിൽ
അമൃതം പെയ്യുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൻ...
നാലു കെട്ടിനുള്ളിൽ
മാതാവായി ലോകം
താതനോതും മന്ത്രവുമായ്
ഉപനയനം വരമേകി
നെയ് വിളക്കിൻ പൊൻ നാളം
മംഗളമരുളുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൻ .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
valkannezhuthiya makaranilavin (F)
Additional Info
Year:
1993
ഗാനശാഖ: