ശരിയേതെന്നാരറിഞ്ഞു

ശരിയേതെന്നാരരിഞ്ഞൂ

നേർ വഴിയേതെന്നാരറിഞ്ഞൂ

ഇവിടെ വെളിച്ചവുമിരുട്ടും തമ്മിൽ

എന്നും പോരാട്ടം തുടരുന്നു (ശരിയേ..)

 

ശരിയുടെ മുഖം മൂടി ചൂടിയ തെറ്റുകൾ

സിംഹാസനങ്ങളിലമരുന്നു

അവരെന്നും കൈയ്യടി നേടുന്നു

സത്യവും നീതിയും കരുണയുമിവിടെ

സാരോപദേശപ്രസംഗങ്ങൾ വെറും

സാരോപദേശപ്രസംഗങ്ങൾ (ശരിയേ..)

 

 

തളരുന്ന സ്ത്രീത്വത്തെ തഴുകുവാനുരുണ്ട്

താഴെയും മേലെയും തീ മാത്രം

തണലില്ലാതെരിയും വെയിൽ മാത്രം

കുറ്റങ്ങൾ ചെയ്യാതെ ശിക്ഷകൾ നേടി

സത്യാന്വേഷിക്കും വഴി തെറ്റി

സത്യാന്വേഷിക്കും വഴി തെറ്റി (ശരിയേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sariyethennaararinju

Additional Info

അനുബന്ധവർത്തമാനം