ആലോലലോചനകൾ
Music:
Lyricist:
Singer:
Film/album:
ആലോലലോചനകൾ
അപ്സരദേവതകൾ
ആ മുഖശ്രീ കണ്ടു കൊതിച്ചൂ ശൈലജേ
അ തളിരധരത്തിൽ ഭ്രമിച്ചു
അവിടുത്തെ തൃപ്പാദപത്മപരാഗങ്ങൾ
അധരങ്ങൾ ചൂടി അതിനാലേ (ആലോല..)
ആലിംഗനം ചെയ്കേ കുറുനിരപ്പൊടി വീണെൻ
മൂന്നാം കണ്ണാകവേ കലങ്ങീ
അരഞ്ഞാണഴിക്കുവാനായുമാ കരങ്ങളിൽ
അറിയാതെ ചാഞ്ഞതിനാലെ എൻ മേനി
അറിയാതെ ചാഞ്ഞതിനാലെ (ആലോല..)
മാലേയക്കൊടികളിലാടിയുമിലവർങ്ഗ
പൂമ്പൊടി ചൂടിയും തെന്നൽ
ഇന്നു നിൻ മുഖവായു കവരുമെൻ ദാഹവും
പുണ്യവാനാം കാറ്റിൽ കലരും നിൻ മെയ്യിൽ
ചന്ദനമായെന്നെ പൂശും (ആലോല..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Alolalochanakal
Additional Info
ഗാനശാഖ: