സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ - M

സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ
പ്രിയ മാനസസന്ധ്യേ 
മുരളികയൂതും മോഹനിലാവില്‍
മണിയറ പുല്‍കും മദനയാമങ്ങളേ
തിരയുകയാണോ ഹോഓ...
സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ..

തിരയറിയാതെ 
വെണ്‍തിരയുടെ മനമറിയാതെ
കരയറിയാതെ 
ഈ കരയുടെ നോവറിയാതെ
വസന്തസന്ധ്യേ പോവുകയോ
സുഗന്ധസന്ധ്യേ മായുകയോ
ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ
കരിമുകിലലയിടും കനവുകളില്‍ ചെറു
കളിചിരി പറയുമീ കളകള കിളിമൊഴിയേ പാടുമോ..
(സാന്ദ്രസന്ധ്യേ...)

നിനവറിയാതെ 
പൊനനിനവിന്‍ നിറമറിയാതെ
കഥയറിയാതെ 
ഈ കഥയുടെ പൊരുളറിയാതെ
അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ
പൊലിഞ്ഞ സൂര്യന്‍ മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ
കരിമഷിയലിയുമീ മിഴിയിണയില്‍ 
പുതു കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ
പോലുമോ..
(സാന്ദ്രസന്ധ്യേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sandra sandhye - M

Additional Info

Year: 
2005

അനുബന്ധവർത്തമാനം