വിരഹതംബുരു
വിരഹതംബുരു മീട്ടിയിരിക്കും
വിഷാദശില്പം ഞാന്‍
വിതുമ്പിയിറ്റും കണ്ണീര്‍ മുത്തില്‍
പ്രിയനെത്തേടും മീര
മീരാ...വിരഹിണി ഞാനീ മീര
(വിരഹ...)
മധു നുകരാതെ പറന്നു പോയൊരു
മധുപന്‍ നീയല്ലേ - പ്രിയ
മധുപന്‍ നീയല്ലേ
നിന്‍ സ്വരവീചിയില്‍
മയങ്ങി വീണോരാരാധികയല്ലേ
ഞാന്‍ നിന്‍ ആരാധികയല്ലേ
വിരഹതംബുരു മീട്ടിയിരിക്കും
വിഷാദശില്പം ഞാന്‍
വസന്തമെഴുതിയ മലർവാടിയിലെ
കുസുമം ഞാനല്ലേ - ഋതു
കുസുമം ഞാനല്ലേ
തളിരിതളിന്മേല്‍ ചമതയൊരുക്കാന്‍
മുനികുമാരന്‍ വരുമോ
ഇനിയെന്‍ മുനികുമാരന്‍ വരുമോ
(വിരഹ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Virahathamburu
Additional Info
Year:
2005
ഗാനശാഖ: