മുല്ലപ്പൂ ചൂടിയ

Primary tabs

മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ്
പനിമതിയേ തിരഞ്ഞു
കനവുകളില്‍ കണിമലരാം
കുളിരണിയും കഥ പറയാം
തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിന്‍
മധുരം നുകരും പൗര്‍ണ്ണമിയില്‍
മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞൂ

കരളില്‍ വിരിയും പ്രേമവികാരം
അറിയാതുഴലുന്നൊരനുരാഗ കാലം
പ്രണയ പരാഗം പൂക്കുന്ന കാലം
മനമുകിലറിയാതെ മാദകഹംസമായ്
സ്വപ്നങ്ങളില്‍ വർണ്ണങ്ങളായ്
പീലി വിടര്‍ത്തി നീ വന്നണയൂ...
മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞൂ

മഞ്ഞിന്‍ തണുവില്‍ മനമുണരുമ്പോള്‍
പറയാനറിയാത്തൊരഭിലാഷ കാവ്യം
തരളിതമാകുമെന്‍ മോഹനരാഗം
മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ്
പൂന്തിങ്കളേ പൂന്തെന്നലേ
നിങ്ങളെന്‍ ദൂതുമായ് പോയ്‌ വരുമോ

മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ്
പനിമതിയേ തിരഞ്ഞു
കനവുകളില്‍ കണിമലരാം
കുളിരണിയും കഥ പറയാം
തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിന്‍
മധുരം നുകരും പൗര്‍ണ്ണമിയില്‍
മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullappoo choodiya

Additional Info

Year: 
2005