റൂഹിന്റെ കാര്യം
Music:
Lyricist:
Film/album:
റൂഹിന്റെ കാര്യം മുസീബത്ത്
ആരറിഞ്ഞുള്ളിൽ ഹഖീഖത്ത്
പഹയന്റെ പഹയനീ മുഹബ്ബത്ത്
പടച്ചോനേ ബല്ലാത്ത ഹാലത്ത് അത്
പറയാനേ വയ്യാത്ത ഹാലത്ത് (റൂഹിന്റെ...)
പകലൊക്കെയാഹാരം ചിന്ത കൊണ്ട്
ഇരവായാലാഹാരം കനവു കൊണ്ട്
ഖൽബിന്റെ കളികൾക്കൊരെണ്ണമുണ്ടോ
കടലിലെ തിരകൾക്ക് പഞ്ഞമുണ്ടോ
ലൈല പകർന്ന മുഹബ്ബത്ത്
മജ്‌നു അറിഞ്ഞ മുസീബത്ത്
പടച്ചോനേ ബല്ലാത്ത ഹാലത്ത് അത്
പറയാനേ വയ്യാത്ത ഹാലത്ത് (റൂഹിന്റെ...)
വെളുക്കുമ്പോൾ മൂവന്തിയെന്നു തോന്നും
മൂവന്തി രാവിലെയെന്നു തോന്നും
പുന്നാരപ്പൈങ്കിളി പെണ്ണൊരുത്തി
കണ്ണിൽ കുടുങ്ങിയാലെന്തും തോന്നും
ഷാജഹാൻ വെന്ന മുഹബ്ബത്ത്
താജ് മഹൽ തീർത്ത മുഹബ്ബത്ത്
അനാർക്കലിയെ കൊന്ന മുഹബ്ബത്ത് അത്
തേനിൽ ചാലിച്ച തൊന്തരവ് (റൂഹിന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Roohinte Kaaryam
Additional Info
ഗാനശാഖ: