ഗുരുവിനെ തേടി
Music:
Lyricist:
Singer:
Raaga:
Film/album:
ഗുരുവിനെ തേടി എന്നരചനെ തേടി
ഗുരുവായൂർ നടയിൽ വന്നൂ
തിരുവാകച്ചാർത്തു കണ്ടു
തിരുവാഭരണം കണ്ടു
തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു (ഗുരുവിനെ...)
ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ
ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2)
പൂന്താനപ്പാന തൻ പുണ്യാമൃത മധുരം
പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു (ഗുരുവിനെ...)
നാരായണീയത്തിൻ സാരസരോവരത്തിൽ
ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2)
ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ
ഇടയ്ക്ക തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ
ആ..ആ...ആ.....ആ.. (ഗുരുവിനെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Guruvine thedi