രാവിന്‍മോഹം ഞാന്‍

രാവിൻ മോഹം ഞാൻ
രാവിൻ താളം ഞാൻ
വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ(രാവിൻ)
മെയ്യിൽ ഏതോ ഭാരം ഉള്ളിൽ നിറ ദാഹം
പേറുന്നൊരു നീല തുമ്പി ഞാൻ(രാവിൻ)

ശ്രുതി ചേരുമീ മൃദു തന്ത്രിയിൽ
നവ രാഗങ്ങൾ മീട്ടാൻ വരൂ
മണമോലുമീ മധുമാരിയിൽ
മറു മധുരങ്ങൾ കൊള്ളാൻ വരു..(ശ്രുതി)

രാവിൻ മോഹം ഞാൻ
രാവിൻ താളം ഞാൻ
വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ(രാവിൻ)
മെയ്യിൽ ഏതോ ഭാരം ഉള്ളിൽ നിറ ദാഹം
പേറുന്നൊരു നീല തുമ്പി ഞാൻ..

രാവിൻ മോഹം ഞാൻ
രാവിൻ താളം ഞാൻ
വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ..

ഇരു നെഞ്ചിലെ സ്വര വീചികൾ
മെല്ലെ ഒന്നാക്കി മാറ്റണം നാം
മദമേറൂമി നിമിഷങ്ങളിൽ
ഒരു മെയ്യായി മാറേണം നാം.(ഇരു).

രാവിൻ മോഹം ഞാൻ
രാവിൻ താളം ഞാൻ
വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ(രാവിൻ)
മെയ്യിൽ ഏതോ ഭാരം ഉള്ളിൽ നിറ ദാഹം
പേറുന്നൊരു നീല തുമ്പി ഞാൻ

രാവിൻ മോഹം ഞാൻ
രാവിൻ താളം ഞാൻ
വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raavin moham njan

Additional Info

Year: 
1991

അനുബന്ധവർത്തമാനം