ഒരു പൂമാരിതൻ
ഒരു പൂമാരിതൻ കുളിരിൽ
തേൻതുള്ളികൾ കരളിൽ
തൂകുവാൻ അണയൂ (ഒരു പൂമാരി)
ഇളംകാറ്റിലെങ്ങും തളിരാടവേ
നീർമേഘങ്ങൾ ഇഴപാകീടവേ
ആത്മാവിലേതോ അല പായവേ (ഒരു പൂമാരി)
അഴിയുന്നു വിണ്ണിൻ ഉടയാടകൾ
വിടർത്തുന്നു നാണം പുതുമഴവില്ലുകൾ
പുളകങ്ങളാലേ ഉടൽ മൂടവേ (ഒരു പൂമാരി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru Poomarithan Kuliril
Additional Info
Year:
1991
ഗാനശാഖ: