പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (M)

പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം..
പൂപോലഴകുള്ളൊരായിരുന്നു..
ആണുങ്ങളായി വളർന്നോരെല്ലാം..
അങ്കം ജയിച്ചവരായിരുന്നു.. (2)
കുന്നത്തു വെച്ച വിളക്കുപോലെ..
ചന്ദനക്കാതൽ കടഞ്ഞപോലെ..
പുത്തൂരം ആരോമൽ ചേകവരോ..
പൂന്തിങ്കൾ മാനത്തുദിച്ചപോലെ...
ഉദിച്ചപോലെ...

മുത്തുകടഞ്ഞ കതിർമുഖവും..
ശംഖു കടഞ്ഞ കഴുത്തഴകും..
ആലിലയ്ക്കൊത്തോരണിവയറും..
പൂണൂൽപരിച്ചൊത്ത പൂഞ്ചുണങ്ങും..
പൊക്കിൾക്കുഴിയും പുറവടിവും..
പൊന്നേലസ്സിട്ട മണിയരയും..
അങ്കത്തഴമ്പുള്ള പാദങ്ങളും...
പാദങ്ങൾക്കൊത്ത മെതിയടിയും..
മെതിയടിയും..

പുത്തൂരം ആരോമൽ ചേകവരോ..
പൂവമ്പനെ പോലെയായിരുന്നു..
ഏഴഴകുള്ളവനായിരുന്നു..
എല്ലാം തികഞ്ഞവനായിരുന്നു..
പുത്തരിയങ്കപ്പറമ്പിൽ വെച്ചാ
മുത്തുവിളക്കു പൊലിഞ്ഞു പോയി..
സ്വർണ്ണ ചിറകടിച്ചാ വെളിച്ചം..
സ്വർഗ്ഗത്തിലേക്കു തിരിച്ചു പോയി..
തിരിച്ചു പോയി..

പുത്തൂരം ആരോമൽ ചേകവരോ..
പൂവമ്പനെ പോലെയായിരുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
puthooram veetil janichorellam

Additional Info

Year: 
1972

അനുബന്ധവർത്തമാനം