മുല്ല പൂത്തു മുളവിരിഞ്ഞു

മുല്ലപൂത്തു മുളവിരിഞ്ഞു - രാജ
മല്ലിപൂത്തു കുടവിരിഞ്ഞു
പൂമണം നുള്ളുവാന്‍ പൂമദം കൊള്ളുവാന്‍
പുറപ്പെടൂ തോഴീ പുറപ്പെടൂ
മുല്ലപൂത്തു മുളവിരിഞ്ഞൂ

അല്ലിമലര്‍ കുളങ്ങരെ വെള്ളിമലര്‍ കുളങ്ങരെ
അമ്മാനക്കിളി പൊന്മാനക്കിളി ചില്ലാട്ടം
ചില്ലാട്ടം...
വള്ളുവനാട്ടിലെ പുള്ളിമാന്‍ കണ്ണിയുടെ ചില്ലാട്ടം
നാണത്തില്‍ മുങ്ങിപ്പോയ രാജപ്പെണ്ണേ - നിന്റെ
നാടേത് വീടേത് രാജപ്പെണ്ണേ - രാജപ്പെണ്ണേ
(മുല്ലപൂത്തു.. )

കച്ചമണി കിലുങ്ങനേ ചെപ്പുകുടം കുലുങ്ങനേ 
കല്ലാറ്റുംകരെ പൊന്നാറ്റുംകരെ തിരനോട്ടം
തിരനോട്ടം...
കാളിന്ദിയാറ്റിലെ കണ്ണനാമുണ്ണിയുടെ തിരനോട്ടം
പ്രേമത്തില്‍ മുങ്ങിപ്പോയ രാജപ്പെണ്ണേ - നിന്റെ
പേരെന്ത് നാളെന്ത് രാജപ്പെണ്ണേ - രാജപ്പെണ്ണേ
(മുല്ലപൂത്തു...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mulla poothu

Additional Info

അനുബന്ധവർത്തമാനം