മറിമാന്മിഴി മല്ലികത്തേന്‍മൊഴി
മറിമാന്‍മിഴി മല്ലികത്തേന്‍മൊഴി
മനംപോലെ മംഗല്യം
പ്രിയതോഴി പ്രിയദര്‍ശിനീ നിന്‍
മനംപോലെ മംഗല്യം
(മറിമാന്‍മിഴി....)
വയനാട്ടിലെ വാസനപ്പൂവുകള്‍
വാര്‍മുടി ചീകി ചൂടേണം
വെരുകുംപുഴു കളഭം കൂട്ടി
തിരുനെറ്റിക്കുറി തൊടണം
തുളുനാട്ടിലെ തട്ടാന്‍ തീര്‍ത്തൊരു
പുലിയാമോതിരമണിയേണം
അണിവൈരക്കല്ലു പതിച്ചൊരു
മണിക്കാതില ചാര്‍ത്തേണം
ആ......
(മറിമാന്‍മിഴി....)
ചുളി നീര്‍ത്തിയ ചീനപ്പട്ടുകള്‍
ശംഖുംഞൊറിവച്ചുടുക്കേണം
അരയാലിലവയറിനുതാഴെ
അരഞ്ഞാണം കിലുങ്ങേണം
പനിനീര്‍ക്കൊടി വെറ്റമുറുക്കി
പവിഴച്ചുണ്ടു ചുവക്കേണം
നവരാത്രിയില്‍ മണവാളനു നീ
കവിളത്തൊരു കുറിയിടണം
ആ......
(മറിമാന്‍മിഴി....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Marimaanmizhi