പുലരിയോടോ സന്ധ്യയോടോ
Music:
Lyricist:
Singer:
Film/album:
ആഹാ ആ...ആഹാ..ആ..ആഹാ..
പുലരിയോടോ സന്ധ്യയോടോ
പ്രിയനു പ്രേമം
പുലരിയോട് ആവണിപ്പുലരിയോട്
നിനക്കോ
സന്ധ്യയോട് ശാരദ സന്ധ്യയോട് (പുലരിയോടോ..)
ആവണിപ്പുലരികൾ ശാരദസന്ധ്യകൾ
ആയിരങ്ങൾ കൊഴിഞ്ഞാലും
പതിനായിരങ്ങൾ കൊഴിഞ്ഞാലും (2)
തളരാതെ കൊഴിയാതെ ഒളി മങ്ങാതെ നിത്യ
പൗർണ്ണമി പോൽ വളരുമീയനുരാഗം (2)
എനിക്കു നിന്നോടുള്ളനുരാഗം അനുരാഗം
നിറങ്ങളോടോ സ്വരങ്ങളോടോ
പ്രിയനു പ്രേമം
നിറങ്ങളോട് ഏഴു നിറങ്ങളോട് നിനക്കോ
സ്വരങ്ങളോട് സപ്ത സ്വരങ്ങളോട്
വാസന്ത ഭംഗികൾ സംഗീത ഗംഗകൾ
ആകെയും വരണ്ടാലും ഭൂമി ശൂന്യമായിരുണ്ടാലും
ഒഴിയാതെ മറയാതെ നിറം മങ്ങാതെ
നിത്യ സുഗന്ധമായ് തുളുമ്പുമീയനുരാഗം
എനിക്കു നിന്നോടുള്ളനുരാഗം
അനുരാഗം... (പുലരിയോടോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pulariyodo Sandhyayodo
Additional Info
ഗാനശാഖ: