പൊലിയോ പൊലി
Music:
Lyricist:
Singer:
Film/album:
പൊലിയോ പൊലി പൊലിയോ പൊലി
പൊല നടേൽ ഭഗവതീ
പുട്ടല് നെറയണേ ഭദ്രകാളീ
തൊട്ടില് പാടണേ ഭദ്രകാളീ
പൊലിയോ പൊലി പൊലിയോ പൊലി
ഭദ്രകാളീ രുദ്രകാളീ മഹാകാളീ മന്ത്രകാളീ
മായാവിനി ചണ്ഡിക്ക് താലപ്പൊലി
കൈ നിറയേ കരൾ നിറയേ താലപ്പൊലി
പൊലയന്റെ ദേവതക്ക് പൊൻ കുരുതി
കൺ കണ്ട ഭഗവതിക്കു പൊൻ കുരുതി (പൊലിയോ..)
ആ..ആ..ആ..
അമ്പലപ്പുഴ ബങ്കളാവിനു കതകിതെത്രയെടീ
തമ്പുരാന്റെ കതകിൽ മുട്ടി കണക്കു ചോദീരെടീ
കണക്കു തെറ്റിയാൽ കലം നിറയെ കള്ളു മോന്തെടീ
തങ്കമ്മേ....തങ്കമ്മേ...തങ്കമ്മേ
ചെമ്പകശ്ശേരി കൊട്ടാരത്തിലെ
മങ്കമ്മേ...മങ്കമ്മേ...മങ്കമ്മേ.. (അമ്പല..)
പൊലിയോ പൊലി പൊലിയോ പൊലി
പൊല നടേൽ ഭഗവതീ
പുട്ടല് നെറയണേ ഭദ്രകാളീ
തൊട്ടില് പാടണേ ഭദ്രകാളീ (പൊലിയോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poliyo poli