എന്റെ മനസ്സൊരു പൊന്നൂഞ്ഞാല്
എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാല്
എന്നും പൂക്കുന്ന കിങ്ങിണിക്കൊമ്പിലെ പൊന്നൂഞ്ഞാല് (2)
ഈ പൊന്നൂഞ്ഞാൽപ്പടിയിൽ
ഈ പൂവിളി തൻ തിരയിൽ (2)
ആടി വാ ആടി വാ (2)
ആതിര പൊൻ പുലരി തിരുവാതിരപൊൻ പുലരി
പോലെന്നാരോമലാളേ
ആരോമലാളേ (എന്റെ...)
കൈ കൊട്ടിക്കളിത്താളം ചൂടി വന്നു ധനുമാസം
കസ്തൂരിത്തേന്മാവു തിരളുന്ന പൊന്നും ധനുമാസം (2)
പുഴ നെയ്യും ഞൊറിമുണ്ടാൽ
നിറഞ്ഞ മാറു മറച്ചും(2)
മുങ്ങിത്തുടിച്ചും നീന്തിത്തുടിച്ചും
എന്നു നീ കൊണ്ടാടും
പുത്തൻ തിരുവാതിര നിന്റെ
പൂത്തിരുവാതിര (എന്റെ...)
എട്ടങ്ങാടിക്കു വ്യഞ്ജനം വാങ്ങി
വന്നു ധനുമാസം
ചിറ്റോളങ്ങളും കീർത്തനം പാടുന്ന
പൊന്നും ധനുമാസം (2)
കുളിരു പൂക്കുന്ന മാറിൽ
കളഭലേപനമോടെ(2)
നല്ലിളന്നീരും നേദിച്ചു കൊണ്ടെൻ
മുന്നിൽ വന്നെത്തുമ്പോൾ
പുതിയ പാർവതി നീ ഒരു
പ്രേമ തപസ്വിനി (എന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ente manassiloru ponnoonjaalu
Additional Info
ഗാനശാഖ: