പൂ പൂ പോലെ
പൂ പൂ പോലെ അകതാരാകെ
പൊഴിയും മധുരമാരി
ഏകാന്തമായ് എൻ വീഥിയിൽ
രാഗാർദ്രമാം ഈ സന്ധ്യയിൽ
പൂ പൂ പോലെ അകതാരാകെ
പൊഴിയും മധുമാരി
നിൻറെ ചുണ്ടിൻ മുത്തു ചൂടി
എന്നിലോലും അനുരാഗം
നിന്റെ മെയ്യിൻ ചൂടിനായി
എന്നിൽ ഏതോ ഒരു മോഹം
കനവുകൾ കസവിടും നമ്മിൽ
ഏതോ സായൂജ്യം
പൂ പൂ പോലെ അകതാരാകെ
പൊഴിയും മധുരമാരി
ഏകാന്തമായ് എൻ വീഥിയിൽ
രാഗാർദ്രമാം ഈ സന്ധ്യയിൽ
ഈറനാകും മണ്ണിൻ ദേഹം
പുഷ്പജാലം മൂടും നേരം
താനേ മാറും മൗനം
പുളകങ്ങൾ വിരിയും കാലം
മധുരങ്ങൾ ഉതിരും നേരം
തമ്മിൽ അറിയും നേരം
മർമ്മരങ്ങൾ തുടരുന്നു അതിൽ
ആത്മാവിൻ കിളികൾ ഉണരുന്നു
എൻ മനം ഞാൻ നൽകുന്നു
ഒരു മന്ദാരമെന്നിൽ പൂക്കുന്നു
മാരിവില്ലിൻ പീലിയാലെ തഴുകി
തഴുകും നിന്റെ കൈയ്യിൽ
പൂ പൂ പോലെ അകതാരാകെ
പൊഴിയും മധുരമാരി
ഏകാന്തമായ് എൻ വീഥിയിൽ
രാഗാർദ്രമാം ഈ സന്ധ്യയിൽ
നിന്റെ കണ്ണിൻ തേരോട്ടങ്ങൾ
കണ്ടു നിന്നിൽ അലിയും നിമിഷം
മഞ്ഞായ് ഉരുകും നിമിഷം
ഇടനെഞ്ചിൽ കൊടിയേറ്റങ്ങൾ
മദനന്റെ തിരനോട്ടങ്ങൾ
തമ്മിൽ പടരും നിമിഷം
ദാഹമൊന്നായ് വളരുന്നു
പ്രിയമെന്നെന്നും മിഴികൾ പറയുന്നു
ഏകസൂനം വിടരുന്നു അതിൽ
ആനന്ദസൈലം നിറയുന്നു
രാഗതിലകം ചാർത്തി മെല്ലെ
ഇഴുകി മെല്ലെ താന്തമായി
പൂ പൂ പോലെ അകതാരാകെ
പൊഴിയും മധുരമാരി
ഏകാന്തമായ് എൻ വീഥിയിൽ
രാഗാർദ്രമാം ഈ സന്ധ്യയിൽ
പൂ പൂ പോലെ അകതാരാകെ
പൊഴിയും മധുമാരി
നിൻറെ ചുണ്ടിൻ മുത്തു ചൂടി
എന്നിലോലും അനുരാഗം
നിന്റെ മെയ്യിൻ ചൂടിനായി
എന്നിൽ ഏതോ ഒരു മോഹം
കനവുകൾ കസവിടും നമ്മിൽ
ഏതോ സായൂജ്യം
പൂ പൂ പോലെ അകതാരാകെ
പൊഴിയും മധുരമാരി
ഏകാന്തമായ് എൻ വീഥിയിൽ
രാഗാർദ്രമാം ഈ സന്ധ്യയിൽ