ചിക് ചിക് കിളിയെ

ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(4)
ഹായ് കൊക്കൊരുമ്മി ആലോലം നീരാടി വായൊ(2)
ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2)
ഓളത്തിലോളങ്ങള്‍ കൊണ്ട് 
താളത്തില്‍ താളങ്ങള്‍കൊണ്ട് 
ഈ മൊട്ടിന്നുള്ളങ്ങള്‍ കണ്ട് വാ വാ
ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2)
കൈതൊട്ടാല്‍ വഴുതുന്ന പൂമീന്‍ പോലെ 
താലോലം തുഴയുന്ന ഹംസം പോലെ (2)
ശൃംഗാരഗീതം കാതില്‍ മൂളീ
സംഗീതസാരം നെഞ്ചില്‍ തൂകി
കൌമാരകൈവല്യം കൈമാറാന്‍ 
കാണാത്ത തീരം തന്നില്‍ കാണാന്‍ 
മേഘത്തിന്‍ നീരാളം മാറില്‍ അണിയും കുഞ്ഞോളം 
ഓളക്കയ്യില്‍ പൊന്നോടം പോലെ
ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം ... ഹിമംമ..

രാസലീലയ്ക്ക് അനുബന്ധമായ് 
ആടയ്ക്കു കൈനീട്ടാം രോമാഞ്ചമായ് (2)
സംസാര പാരാവാരം ദൂരെ..
മിന്‍സാരമിന്നല്‍ജാലം നീളെ..
കന്നിപ്പൂങ്കല്ലോലങ്ങള്‍ കോരാം സല്ലാപസംഗീതങ്ങള്‍ പൂകാം 
ആലോലം താരുണ്യം തിരതല്ലും 
ലാവണ്യം മേളങ്ങള്‍ തുടരുന്ന നേരം 
ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം... ഹിമംമ..

ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chik chik kiliye

Additional Info

Year: 
2000

അനുബന്ധവർത്തമാനം