നിഴല്‍പ്പക്ഷികള്‍

നിഴല്‍പ്പക്ഷികള്‍ തുടിയ്ക്കും തടാകം
നിലാവിന്‍കരം പതിയ്ക്കും തടാകം
തടാകങ്ങളില്‍ മരാളങ്ങള്‍ നീന്തും
വിലാസങ്ങളായ് തരംഗങ്ങള്‍ ചിരിയ്ക്കും
തുളുമ്പും യൌവനം അഴകുകളില്‍ കുളിയ്ക്കും മാനസം (2)
തുടങ്ങും ജലകേളിലയഗീതം

പാടുന്നു കോകിലം പാറുന്നു രാഗിലം ആമോദസൌഭഗം ആരാമതോരണം
തളിരാര്‍ന്ന മാമരം വീശൂന്നു ചാമരം മധുപന്റെ വേണുഗാനം
നമുക്കായ് വസന്തശ്രീ മണിച്ചെപ്പു തുറക്കുമ്പോള്‍
മനസ്സിന്റെ നടക്കാവില്‍ മലര്‍താലം നിരക്കുമ്പോള്‍
ആയിരം മാരിവില്‍ മേളനം ഭൂമിയില്‍
ആയിരം തൂവലിന്‍ ലാളനം ജീവനില്‍
സുന്ദരം സുരഭിലം ചേതോഹരം

ആടുന്നു വാര്‍മയില്‍ പാറുന്നു തുമ്പികള്‍ 
തൂമഞ്ഞുതുള്ളിയില്‍ പാരിന്റെയാഭകള്‍ 
പൂന്തെന്നല്‍ പൂന്തുകില്‍ നെയ്യുന്ന ചോലകള്‍ കമനീയ സൈകതങ്ങള്‍ 
നഭസ്സിന്റെ കവിള്‍പൂക്കള്‍ ചുവന്നാകെ തുടുക്കുമ്പോള്
 മനസ്സിന്റെ കളിത്തട്ടില്‍ കൊടിയന്നു പറക്കുമ്പോല്‍ 
ആയിരം ദുന്ദുഭീനാദമായ് ഭൂമിയില്‍ 
ആയിരം ആഴിതന്‍ വീചിയായ് ജീവനില്‍
മോഹനം ​ശോഭനം കേളീതടം 

(നിഴല്‍പ്പക്ഷികള്‍ തുടിയ്ക്കും തടാകം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nizhal pakshikal

Additional Info

Year: 
2000

അനുബന്ധവർത്തമാനം