കദനവും കണ്ണീരുമായ്

കദനവും കണ്ണീരുമായ് ജന്മം ഈ മണ്ണിൽ
തുടരുന്നു
കനവുകൾ എന്നും തീർക്കും പൊന്നിൻ സൗധങ്ങൾ തകരുന്നു
നിരവധി വർണ്ണങ്ങൾ നീളെ വിണ്ണിൽ പൂക്കും
മായും ഹിമകണം പോലെ
മണിമയനാളങ്ങൾ കാലം കൈയ്യിൽ തേടും
പൊലിയും ഞൊടിയിടയാലേ
കാണുന്ന രൂപത്തിൻ പിന്നിൽ ഏതോ
കാണാത്ത രൂപങ്ങൾ വേറെ വേറെ
ജീവിതമേ..ജീവിതമേ നിന്നിൽ മായാജാലം
കദനവും കണ്ണീരുമായ് ജന്മം ഈ മണ്ണിൽ
തുടരുന്നു

തമ്മിൽ കൈമാറാൻ സ്വപ്നങ്ങളോടെ
ഒന്നായ് തീരുംനേരം
ഉള്ളിൽ മെനയുന്ന സൗവർണ്ണതീരം
അല്ലിൽ മുങ്ങുംനേരം
ശോകം തുളുമ്പുന്ന ആത്മാവിൻ നാദം
കേൾക്കും നിഴൽപ്പാവകൾ
അജ്ഞാതദു:ഖത്തിൻ നീലിമ തന്നിൽ
നീന്തും നിഴൽജീവികൾ
അറിയാതെ അറിയാതെ കരയേതും കാണാതെ
നോവിൻ അഗാധതയിൽ..തനിയേ..

ഏതും വിധിയെന്ന് സാന്ത്വനം കൊള്ളും
എന്നും പാവം മനുഷ്യൻ
എങ്ങോ മറയും ദിനങ്ങൾതൻ പിമ്പേ
വെറുതെ പായും മനുഷ്യൻ
സ്നേഹം മയങ്ങുന്ന ഹൃദയങ്ങൾ തോറും
കാണും മലർമേടുകൾ
തോരാത്ത ബാഷ്പത്തിൻ പേമാരി-
യൊന്നിൽ നീറും മലർക്കൂടുകൾ
ഒരു കാറ്റിൽ ഉലയുമ്പോൾ അവ മുന്നിൽ പതിയുമ്പോൾ
തേങ്ങും മനോഗതങ്ങൾ...ഇവിടെ

കദനവും കണ്ണീരുമായ് ജന്മം ഈ മണ്ണിൽ
തുടരുന്നു
കനവുകൾ എന്നും തീർക്കും പൊന്നിൻ സൗധങ്ങൾ തകരുന്നു
നിരവധി വർണ്ണങ്ങൾ നീളെ വിണ്ണിൽ പൂക്കും
മായും ഹിമകണം പോലെ
മണിമയനാളങ്ങൾ കാലം കൈയ്യിൽ തേടും
പൊലിയും ഞൊടിയിടയാലേ
കാണുന്ന രൂപത്തിൻ പിന്നിൽ ഏതോ
കാണാത്ത രൂപങ്ങൾ വേറെ വേറെ
ജീവിതമേ..ജീവിതമേ നിന്നിൽ മായാജാലം
കദനവും കണ്ണീരുമായ് ജന്മം ഈ മണ്ണിൽ
തുടരുന്നു
കനവുകൾ എന്നും തീർക്കും പൊന്നിൻ സൗധങ്ങൾ തകരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadanavum kanneerum

Additional Info

Year: 
2000

അനുബന്ധവർത്തമാനം